Thursday, August 13, 2009

തലവേദന (Head Ache) - Quick Remedy


സാധാരണയായി തലവേദന (Head Ache) ഉണ്ടാകുമ്പോള്‍ നാം ഗുളികകളില്‍ അഭയം തേടുകയാണല്ലോ പതിവ്. എന്നാല്‍ തലവേദന പെട്ടെന്ന് മാറ്റാന്‍ നമുക്ക് ഒരു ചെറിയ പൊടിക്കൈ പ്രയോഗിച്ചു നോക്കാം......


ഒരു ചെറിയ റബര്‍ ബാന്‍ഡ് (Rubber band) എടുത്ത് വലതു കൈയുടെ തള്ള വിരലില്‍(thumb) നഖത്തിന്‍റെ താഴെയായി നന്നായി മുറുക്കി ചുറ്റിയിടുക. 2 മിനിട്ടുകള്‍ക്ക് ശേഷം ഊരി മാറ്റുക. തലവേദന മാറുകയോ, കുറയുകയോ ചെയ്തിട്ടുണ്ടാകും. തലവേദന പൂര്‍ണ്ണമായും മാറിയിട്ടില്ലെങ്കില്‍ ഇടതു കൈയിലെ തള്ള വിരലിലും ഇത് ആവര്‍ത്തിക്കുക.... എന്താ.. ഇനിയും തലവേദന വരുമ്പോള്‍ ഒന്ന് പരീക്ഷിച്ച് നോക്കികൂടേ..

Saturday, July 18, 2009

Sujok Treatment


സുജോക് - അക്യു പ്രഷര്‍ ചികിത്സ (SUJOK - Acupressure Therapy)


ഒട്ടുമിക്ക രോഗങ്ങള്‍ക്കും ഫലപ്രദമായ നല്‍കുവാന്‍‍ കഴിയുന്ന ഒരു കൊറിയന്‍(Korian) ചികിത്സാ രീതിയാണ് "സുജോക് (Su-jok)". ഉള്ളില്‍ കഴിക്കുന്ന മരുന്നുകളൊന്നും ഇല്ല എന്നതാണ് ഈ ചികിത്സയുടെ പ്രത്യേകത. അതുകൊണ്ട് തന്നെ ഈ ചികിത്സയ്ക്ക് ഒരു വിധത്തിലുമുള്ള പാര്‍ശ്വഫലങ്ങളും (Side effects) ഇല്ല . മറ്റു ചികിത്സാ രീതികളെ അപേക്ഷിച്ച് വളരെ വേഗം ആശ്വാസം (Quick Relief) നല്‍കുന്നതും ചിലവ് കുറഞ്ഞതുമായ ഒരു ചികിത്സാ രീതിയാണ് സുജോക്.


സുജോക് - ചരിത്രം
1988 ല്‍ കൊറിയക്കാരനായ പ്രൊഫസര്‍ പാര്‍ക്ക് ജെ വൂ (Prof. Park Jae Woo) ആണ് ഈ ചികിത്സാ രീതി കണ്ടു പിടിച്ചത്. കൊറിയന്‍ ഭാഷയില്‍ "su" എന്നാല് "കൈ" എന്നും "jok" എന്നാല് "കാല്‍" എന്നുമാണ് അര്‍ത്ഥം. പേര് സൂചിപ്പിക്കുന്നത് പോലെ മുഖ്യമായും കൈകളിലും കാലുകളിലുമുള്ള പ്രഷര്‍ ബിന്ദുക്കളി(Pressure points) ലാണ് ഈ ചികിത്സ ചെയ്യുന്നത്. കൊറിയയിലും, റഷ്യയിലുമൊക്കെ വളരെയധികം പ്രചാരമുള്ള ഈ ചികിത്സാ രീതി ഇന്ത്യയില്‍ 1990 കളുടെ തുടക്കത്തില്‍ തന്നെ എത്തിയെങ്കിലും അതിന്‍റെ പ്രചാരം വളരെ സാവധാനത്തിലായിരുന്നു. ജപ്പാന്‍ കിടക്ക, കോണിബയോ തുടങ്ങി ചികിത്സയുടെ പേരില്‍ ജനങ്ങളെ ചൂഷണം ചെയ്യുന്ന പല മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിംഗ് മോഡല്‍ ചികിത്സാ തട്ടിപ്പുകളും സമൂഹത്തില്‍ വേരൂന്നിക്കൊണ്ടിരുന്ന ഒരു കാലഘട്ടമായിരുന്നതിനാലാണ് സുജോകിന് വേണ്ടത്ര പ്രചാരം കിട്ടാതെ പോയത്.എന്നാല്‍ ഇന്ന് ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഈ ചികിത്സ വ്യാപകമാകാന്‍ തുടങ്ങിയിട്ടുണ്ട്. തെക്കേ ഇന്ത്യയില്‍ കര്‍ണാടക,ആന്ധ്രാപ്രദേശ്,തമിഴ്നാട് എന്നിവിടങ്ങളില്‍ ഈ ചികിത്സാരീതിക്ക് സാമാന്യം നല്ല പ്രചാരമുണ്ട്. എന്നാല്‍ കേരളത്തില്‍ 10 വര്‍ഷത്തോളമായി പലരും വിജയകരമായി ഈ ചികിത്സ ചെയ്യുന്നുണ്ടെങ്കിലും ഇപ്പോഴും സാമാന്യ ജനങ്ങള്‍ ഈ ചികിത്സാ രീതിയെക്കുറിച്ച് അജ്ഞരാണ്.സുജോക് എന്ന ചികിത്സാരീതിയുടെ ആചാര്യനായ പ്രൊഫ. പാര്‍ക്ക് ജെ വൂ 2010 ല്‍ തന്‍റെ 68 ാം വയസ്സില്‍ അന്തരിക്കുന്നതിന് മുമ്പായി ധാരാളം പുസ്തകങ്ങള്‍ രചിക്കുകയും തിയറികള്‍ക്ക് രൂപം കൊടുക്കുകയും ചെയ്തിട്ടുണ്ട്.ഇന്ത്യയില്‍ സുജോകിന് പ്രചാരം നല്‍കുന്നതില്‍ മുഖ്യ പങ്കുവഹിച്ചത് ചെന്നൈയിലുള്ള ഡോക്ടര്‍ മോഹനശെല്‍വം ആയിരുന്നു.


സുജോക് - എങ്ങിനെ ആശ്വാസം തരുന്നു

മനുഷ്യന്‍റെ സൃഷ്ടാവായ ദൈവം അവന് രോഗങ്ങള്‍ നല്‍കിയതോടൊപ്പം അവയുടെ ചികിത്സയും അവന്‍റെ ശരീരത്തില്‍ തന്നെ അത്ഭുതകരമായ രീതിയില്‍ സംവിധാനിച്ച് വച്ചിരിക്കുന്നു. മനുഷ്യന്‍റെ എല്ലാ അവയവങ്ങളുമായും ബന്ധപ്പെട്ട ബിന്ദുക്കള്‍ അവന്‍റെ കൈകളിലും കാലുകളിലുമായി സംവിധാനിച്ചിരിക്കുന്നു. രോഗങ്ങളുമായി ബന്ധപ്പെട്ട കൈകാലുകളിലെ ബിന്ദുക്കള്‍(Pain Points) കണ്ട് പിടിച്ച് അവിടെ ചികിത്സ നല്‍കുമ്പോള്‍‍ ഒരു റിമോട്ട് കണ്ട്രോള്‍ എപ്രകാരം ടി.വി നിയന്ത്രിക്കുന്നുവോ അപ്രകാരം ബന്ധപ്പെട്ട അസുഖവും സുഖപ്പെടുത്തുന്നു. രോഗാവസ്ഥയ്ക്ക് കാരണമാകുന്ന ഗോളിക (Globule) കണ്ടുപിടിക്കുക എന്നതാണ് ആദ്യ ഘട്ടം. ഇത് കണ്ടെത്തിക്കഴിഞ്ഞാല്‍ ജിമ്മി(Jimmy) അഥവാ പ്രോബ് (Probe), സുജോക് സൂചി (Sujok needle), മോക്സാ സിഗാര്‍ (Moxa Cigar), തുടങ്ങിയവ ഉപയോഗിച്ച് ചികിത്സ നല്‍കുന്നു. രോഗികള്‍ക്ക് സ്വന്തമായി ചെയ്യാവുന്ന റിംഗ് മസ്സാജറുകളും (Ring massager) ഇപ്പോള്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്. രോഗാവസ്ഥയ്ക്ക് കാരണമാകുന്ന ഗോളിക (Globule) ഇല്ലാതാകുന്നതോടെ രോഗവും മാറുന്നു. രോഗങ്ങളുടെ അവസ്ഥയും, പഴക്കവും അനുസരിച്ച് ഭേദമാകാനെടുക്കുന്ന സമയവും വ്യത്യാസപ്പെട്ടിരിക്കും. ചില അസുഖങ്ങള്‍ ഒരു തവണ ചികിത്സിക്കുമ്പോള്‍ തന്നെ ഭേദമാകുമെങ്കില്‍ ചില അസുഖങ്ങളാകട്ടെ മാസങ്ങളോളം ചികിത്സിക്കേണ്ടി വരും.


പാര്‍ശ്വ ഫലങ്ങളുള്ള മരുന്നുകളുടെ അടിമകളായ ജനങ്ങള്‍ക്ക് ആശ്വാസം പകരുന്ന സുജോക്‍ അക്യുപ്രഷര്‍, അക്യു പങ്ചര്‍ എന്നിവ (Sujok Acupressure & Sujok Acupuncture) നാളെയുടെ ചികിത്സാരീതി (Medicine of Tomorrow) ആയിരിക്കും എന്നതില്‍ ഇതേപ്പറ്റി മനസ്സിലാക്കിയവര്‍ക്ക് സംശയമുണ്ടാകാനിടയില്ല.
നജിം. എ. എം, കായംകുളം


Najim. A. M, Kayamkulam, Kerala (+91 9447358729)